തിരുവനന്തപുരം: അഗസ്ത്യാർകുട വന്യജീവി മേഖലയിലേക്ക് തീർഥാടക സംഘങ്ങളുടെ

പേരിൽ  പ്രവേശനം അനുവദിക്കുന്ന വനം വകുപ്പിന്‍റെ നടപടി ഹൈക്കോടതി റദ്ദാക്കി. ജൈവവൈവിധ്യം തകർക്കുന്ന ഒരു പ്രവർത്തിയും പാടില്ലെന്നും, ആളുകളെ കടത്തി വിടേണ്ടെന്നുമാണ് ഹൈക്കോടതിയുടെ ഉത്തരവ്. 2015ല്‍ തീർഥാടനത്തിന്‍റെ പേരിൽ വനം വകുപ്പ്‌   ജയകുമാര്‍ നായര്‍ എന്നയാൾക്ക് പ്രവേശനാനുമതി നൽകുകയും ആ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ അടുത്ത വര്‍ഷങ്ങളിലും സന്ദര്‍ശനം തുടരുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്ത് വനമേഖലയിലെ ഭഗവാന്‍ കാണി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയും ജൈവ ആവാസ വ്യവസ്ഥയെ തകര്‍ക്കും വിധം ട്രക്കിംഗ് നടക്കുന്നു എന്നതുള്‍പ്പടെയുള്ള വിവരങ്ങള്‍ കാണിച്ച് ഹര്‍ജി നല്‍കുകയുമായിരുന്നു. അഗസ്ത്യർകുടത്തിലെ ജൈവ സമ്പത്ത് സംരക്ഷിക്കണം എന്ന നിരീക്ഷണത്തോടെയാണു ഹൈക്കോടതി പ്രവേശനം വിലക്കിയത്.

Go to top