കൊല്ലം: കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കുരീപ്പുഴ ശ്രീകുമാറിനെ

കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതികളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതിന് വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതായി പരാതി. അഞ്ചല്‍ വയല സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ജീവനാണ് മര്‍ദനമേറ്റത്. വിദ്യാര്‍ത്ഥികളുടെ വാട്ട്‌സ്അപ്പ് ഗ്രൂപ്പില്‍ കുരീപ്പുഴ ശ്രീകുമാറിനെ മര്‍ദ്ദിച്ച പ്രതികളുടെ ചിത്രം ഷെയര്‍ ചെയ്തതിനാണ് ബുധനാഴ്ച രാവിലെ ജീവനെ സ്‌കൂളിലെ സഹപാഠികള്‍ മര്‍ദിച്ചത്. പോസ്റ്റ് കണ്ട സ്‌കൂളിലെ ചില വിദ്യാര്‍ത്ഥികള്‍ ജീവനെ ഫോണ്‍ ചെയ്ത് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്‌കൂളില്‍ വച്ച് ഒരു സംഘം വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചത്. 

Related News

Go to top