തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനെതിരെ കടുത്ത വിമര്‍ശനവുമായി

ജയില്‍ ഡിജിപി ആര്‍. ശ്രീലേഖ. ആഭ്യന്തര വകുപ്പിന് ജയില്‍ വകുപ്പിനോട് ചിറ്റമ്മ നയമാണെന്ന് ശ്രീലേഖ കുറ്റപ്പെടുത്തി. പലതവണ പരാതി പറഞ്ഞ് പൊലീസ് മേധാവിക്ക് കത്തയച്ചിട്ടും നടപടിയില്ല. വിചാരണത്തടവുകാരെ അനിശ്ചിതമായി ജയിലില്‍ പാര്‍പ്പിക്കുന്നു. ജയിലിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും നടപടിയില്ല. തൈക്കാട് ഗസ്റ്റ് ഹൗസില്‍ ജയില്‍ വകുപ്പ് സംഘടിപ്പിച്ച സെമിനാറിലായിരുന്നു ശ്രീലേഖയുടെ പ്രതികരണം.

Related News

Go to top