അടിമാലി: സ്വന്തം പുരയിടത്തില്‍ തന്നെ കൃഷിചെയ്‌ത്‌ പാകപ്പെടുത്തിയ

2.25കിലോ ഉണക്ക കഞ്ചാവുമായി യുവാവ്‌ പിടിയില്‍. വട്ടവടവില്ലേജില്‍ വഞ്ചിവയല്‍ പഴത്തോട്ടം വാര്‍ഡില്‍ 11/205-ാം നമ്പര്‍ വീട്ടില്‍ മണികണ്‌ഠ(18)നെയാണ്‌ അടിമാലിയില്‍ നിന്നുള്ള എക്‌െസെസ്‌ നാര്‍ക്കോട്ടിക്‌ സ്‌ക്വാഡ്‌ അറസ്‌റ്റു ചെയ്‌തത്‌. വീടിന്റെ പൂജാമുറിയില്‍ പ്ലാസ്‌റ്റിക്‌ ചാക്കില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഉണക്ക കഞ്ചാവ്‌ കണ്ടെത്തിയത്‌. ചിലന്തിയാര്‍, കോവിലൂര്‍, വട്ടവട മേഘാലയിലെ ചില്ലറ വില്‍പ്പനക്കാര്‍ക്ക്‌ കഞ്ചാവെത്തിക്കുന്ന മൊത്തവ്യാപാരിയാണ്‌ ഇയാള്‍.

Related News

Go to top