ഗോരഖ്പുര്‍: യു പിയിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ

അഞ്ചുദിവസത്തിനുള്ളില്‍ പൊലിഞ്ഞത് 60 കുരുന്നുകളുടെ ജീവനുകള്‍. യുപിയിലെ ഗോരഖ്പുരിലെ ബിആര്‍ഡി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. ഇവിടെ 48 മണിക്കൂറിനിടെ മസ്തിഷ്‌ക ജ്വരത്തിനു ചികിത്സയിലിരുന്ന 30 കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭവത്തിനു പിന്നാലെ നടപടിയുമായി സര്‍ക്കാര്‍ രംഗത്ത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോഗ്യമന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ്ങിനെയും മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി അശുതോഷ് ടെന്‍ഡനെയും വിളിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സംഘം ആശുപത്രി സന്ദര്‍ശിക്കും. 

Related News

Go to top