റാഞ്ചി : കക്കൂസിനായി വെച്ച പണം കൊണ്ട് ഭര്‍ത്താവ് മൊബൈല്‍ വാങ്ങി,

എന്നാല്‍ പ്രതിഷേധിച്ച ഭാര്യ ഫോണ്‍ അടിച്ചുതകര്‍ത്തു. ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയിലെ ബുലിയിലാണ് സംഭവം. കക്കൂസ് നിര്‍മ്മിക്കാനായി സര്‍ക്കാര്‍ അനുവദിച്ച പണംകൊണ്ട് ഭര്‍ത്താവ് മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊണ്ടു വന്നതാണ് ഭാര്യയെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഭര്‍ത്താവിനെതിരെ ഭാര്യ ശക്തമായ നിരാഹാര സമരം പ്രഖ്യാപിക്കുകയും ചെയ്തു. കക്കൂസ് പണിയുന്നതു വരെ ഇവിടെ ആരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ലെന്ന് പറഞ്ഞ ഭാര്യ ഒടുവില്‍ അത് എറിഞ്ഞുടയ്ക്കുകയായിരുന്നു. മാത്രമല്ല കക്കൂസ് നിര്‍മിക്കുന്നതുവരെ നിരാഹാരം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഭാര്യയുടെ പ്രതിഷേധത്തില്‍ അയവുണ്ടാകാതെ വന്നതോടെ വട്ടിപ്പലിശക്കാരന്റെ കയ്യില്‍ നിന്നും വായ്പയെടുത്ത് കക്കൂസ് നിര്‍മ്മിച്ച് ഒടുവില്‍ ഭര്‍ത്താവ് പ്രശ്‌നം പരിഹരിച്ചു.  

Related News

Go to top