ബംഗളൂരു: ആഘോഷ ചടങ്ങിനിടെ സുഹൃത്തുമായി പന്തയം വെച്ചു.

അഞ്ച് കുപ്പി മദ്യം കുടിച്ച 45 കാരൻ മരണപ്പെട്ടു. വടക്കന്‍ കര്‍ണാടകത്തില്‍ ചിക്കബെല്ലാപുര സ്വദേശി പുരുഷോത്തമനാണ് മരിച്ചത്. സംഭവത്തില്‍ ചിക്കബെല്ലാപുര പോലീസ് കേസെടുത്തു. സുഹൃത്തായ നവീനുമായാണ് പുരുഷോത്തമന്‍ പന്തയം വെച്ചത്. ആർക്കാണ് കൂടുതൽ മദ്യം കുടിക്കാൻ കഴിയുക എന്നതായിരുന്നു വാത്. തുടര്‍ന്ന് ഇരുവരും മദ്യം കഴിക്കാൻ തുടങ്ങി. എന്നാൽ അഞ്ചുകുപ്പി മദ്യം കഴിച്ച പുരുഷോത്തമന്‍ പെട്ടെന്ന് തന്നെ സമനില തെറ്റുകയും കുഴഞ്ഞു വീഴുകയായിരുന്നു. സമീപത്തുള്ളവർ ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.a

Related News

Go to top