ന്യൂഡല്‍ഹി: രാജ്യത്തിനെതിരായ ഏത് സുരക്ഷാ ഭീഷണിയും നേരിടാന്‍ തയ്യാറാണെന്ന്

വ്യോമസേന തലവന്‍ എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ. അടിയന്തര സാഹചര്യങ്ങളില്‍ ചുരുങ്ങിയ സമയത്തിനകം സുരക്ഷാ ഭീഷണി നേരിടാന്‍ തയ്യാറാണ്. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടുന്നതിന് വ്യോമസേന സുസജ്ജമാണെന്ന്  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യോമസേനയുടെ 85-ാം വാര്‍ഷികത്തോട് അനുബന്ധിച്ച്  വെസ്‌റ്റേണ്‍ എയര്‍ കമാന്‍ഡിന് കീഴിലുള്ള ഹിന്‍ഡന്‍ എയര്‍ ബേസില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related News

Go to top