ഗാന്ധിനഗര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍. പ്രായാധിക്യം മൂലമാണ് മത്സരിക്കാന്‍ ഇല്ലാത്തതെന്ന് 75 കാരിയായ ആനന്ദി ബെന്‍ വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കി ബെന്‍ ബി.ജെ.പി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്കു കത്തു നല്‍കി. 75 വയസ്സിന് മുകളിലുള്ളവര്‍ പദവികള്‍ വഹിക്കരുതെന്ന പാര്‍ട്ടി നയം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പദം മുമ്പ് താന്‍ രാജിവച്ചതെന്നും അതേ നയത്തിന്റെ അടിസ്ഥാനത്തിലാണ് മത്സരിക്കാന്‍ തയ്യറാകാത്തതെന്നും അനന്ദി ബെന്‍ കത്തില്‍ പറയുന്നു. എന്നാല്‍ മാര്‍ഗദര്‍ശിയായി പ്രവര്‍ത്തിക്കാനാണ് താത്പര്യമെന്നും കത്തില്‍ വ്യക്തമാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Related News

Go to top