ലക്നൗ: കുട്ടികളെ സ്‌കൂളില്‍ പറഞ്ഞയക്കാത്ത രക്ഷിതാക്കളെ ഭക്ഷണവും

വെള്ളവുമില്ലാതെ ജയിലിലടക്കുമെന്ന് മന്ത്രി. യുപിയിലെ പിന്നോക്ക വികലാംഗ വകുപ്പ് മന്ത്രിയായ ഓം പ്രകാശ് രാജ്ഭാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ട്ടി സമ്മേളനവുമായി ബന്ധപ്പെട്ട പരിപാടിയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. 'എന്റെ തീരുമാനത്തിനനുസരിച്ച് ഒരു നിയമം നടപ്പാക്കാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാത്ത രക്ഷിതാക്കളെ അഞ്ചു ദിവസം പോലീസ് സ്‌റ്റേഷനില്‍ ഇരുത്തിക്കും. അവര്‍ക്ക് ആഹാരമോ വെള്ളമോ നല്‍കപ്പെടുകയില്ല.' അദ്ദേഹം പറഞ്ഞു.

Related News

Go to top