ലക്നോ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ബി ആര്‍ ഡി മെഡിക്കല്‍ കോളജില്‍ വീണ്ടും

ശിശുമരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 16 കുട്ടികളാണ് മരിച്ചത്. ജപ്പാന്‍ ജ്വരം ബാധിച്ചാണ് കുട്ടികള്‍ മരിച്ചതെന്നാണ് മെഡിക്കല്‍ കോളജ് അധികൃതരുടെ വിശദീകരണം. നവജാത ശിശുക്കളുടെ ഐസിയുവില്‍ പ്രവേശിപ്പിച്ച 10 കുഞ്ഞുങ്ങളും കുട്ടികളുടെ ഐസിയുവില്‍ പ്രവേശിപ്പിച്ച ആറ് കുട്ടികളുമാണ് മരിച്ചത്. കുട്ടികളുടെ മരണത്തിന് കാരണം ഓക്സിജന്‍ ലഭിക്കാത്തതോ ചികിത്സ ലഭിക്കാത്തതോ അല്ലെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കി. ഗുരുതരാവസ്ഥയിലാണ് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചതെന്നും അധികൃതര്‍ പറഞ്ഞു.

 

Related News

Go to top