ന്യൂഡല്‍ഹി: അമിത് ഷായുടെ മകനെതിരെ അന്വേഷണം വേണ്ടെന്ന്

അഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ബി ജെ പി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജെയ് ഷായുടെ വരുമാനത്തില്‍ 16,000 ഇരട്ടി വര്‍ദ്ധനയുണ്ടായെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് സംഭവത്തില്‍ അന്വേഷണം ആവശ്യമില്ലെന്ന നിലപാടുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് രംഗത്തെത്തിയത്. ആരോപണം അടിസ്ഥാനരഹിതമാണ്. അതുകൊണ്ടു തന്നെ അന്വേഷണം ആവശ്യമില്ല. ഇതെല്ലാം നിശ്ചിത സമയങ്ങള്‍ക്കുള്ളില്‍ മാത്രം ഉണ്ടാകുന്ന ആരോപണങ്ങളാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. 

Related News

Go to top