കശ്മീര്‍: കശ്മീരിലെ ബന്ദിപുരയിലുണ്ടായ ഏറ്റുമുട്ടലില്ല്

നാല് പേര്‍ കൊല്ലപ്പെട്ടു. രണ്ട് ഭീകരരും രണ്ട് ജവാന്മാരുമാണ് മരിച്ചത്. ഇന്റലിജന്‍സിന്റെ രഹസ്യ വിവരത്തെ തുടര്‍ന്നാണ് സൈന്യം സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചത്. ഇതിനിടയില്‍ ഭീകരര്‍ വെടിയുതിര്‍ത്തുകയായിരുന്നു. സ്ഥലത്ത് നാലോളം ഭീകരര്‍ ഉണ്ടെന്നാണ് സൂചന. ലഷ്‌കര്‍ ഇ തോയിബ പോരാളികളാണ് കൊല്ലപ്പെട്ടത്. ബിഎസ് എഫ് കോണ്‍സ്റ്റബിള്‍ റംസാന്‍ പറേയുടെ കൊലപാതകത്തില്‍ പങ്കുള്ള ഭീകരരാണ് ഇവിടെയുള്ളതെന്നും സൂചനയുണ്ട്.

Related News

Go to top