ന്യൂഡല്‍ഹി: കോളജ് അധ്യാപകരുടെ ശമ്പളം വര്‍ധിപ്പിച്ചു.

കേന്ദ്ര, സംസ്ഥാന സര്‍വകലാശാലകളിലെയും എയ്ഡഡ് കോളജുകളിലെയും അധ്യാപകരുടെ ശമ്പളമാണ് വര്‍ധിപ്പിച്ചത്. ഏഴാം ശമ്പള കമ്മിഷന്റെ പരിധിയില്‍ 329 സംസ്ഥാന യൂണിവേഴ്‌സിറ്റികളിലെ 12,912 കോളജുകളിലെ അധ്യാപകരെയും ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെയാണിത്. അധ്യാപകരുടെ ശമ്പളത്തില്‍ 22 മുതല്‍ 28 ശതമാനം വരെ വര്‍ധനയുണ്ടാകും. 2016 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് തീരുമാനം. കേന്ദ്ര ഫണ്ടുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 43 യൂണിവേഴ്‌സിറ്റികളിലെ അധ്യാപകര്‍ക്കും തീരുമാനത്തിന്റെ ആനുകൂല്യം ലഭിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു.

Related News

Go to top