ജയ്പൂര്‍ : അഞ്ചു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി

  മാതാപിതാക്കളുടെ ക്രൂരത. അഞ്ച് ആണ്‍കുട്ടികള്‍ക്കുള്ള ദമ്പതികളാണ് തങ്ങള്‍ക്ക് ഏഴാമതായി പിറന്ന പെണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചു മൂടിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട സമീപവാസി ഇക്കാര്യം പോലീസില്‍ അറിയിക്കുകയും പോലീസ് എത്തി കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാജസ്ഥാനിലെ ജലരപട്ടണില്‍ ലോക ബാലികാ ദിനത്തിലാണ് രാജ്യത്തെ നടുക്കിയ സംഭവംഉണ്ടായത്. അഞ്ച് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമുള്ള വീരംലാല്‍ (40) , സോറംഭായ് (35) ദമ്പതികള്‍ ഏഴാമതും പ്രതീക്ഷിച്ചത് ഒരു ആണ്‍കുട്ടിയെയായിരുന്നു. എന്നാല്‍, കുഞ്ഞ് പെണ്ണായതിനാല്‍ അതിനെ ഉപേക്ഷിക്കാനുള്ള തീരുമാനത്തിലേയ്ക്ക് മാതാപിതാക്കള്‍ എത്തിച്ചേരുകയായിരുന്നു. സംഭവത്തില്‍ ഇരുവരെയും അറസ്റ്റു ചെയ്തതായി പോലീസ് അറിയിച്ചു.

Related News

Go to top