ന്യൂഡല്‍ഹി: ഇന്ത്യ സമ്പദ് വ്യവസ്ഥയില്‍ മുന്നോട്ട് എന്ന് പറയുമ്പോഴും

വിശപ്പ് സൂചികയില്‍ പിന്നോട്ടെന്ന് റിപ്പോര്‍ട്ട്. 119 രാജ്യങ്ങളുടെ പട്ടികയില്‍ നൂറാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെതാണ് റിപ്പോര്‍ട്ട്. 2014ല്‍ 55ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ മൂന്ന് വര്‍ഷത്തിനുള്ളില്‍ നൂറാം സ്ഥാനത്തേക്ക് കൂപ്പ് കുത്തുകയായിരുന്നു. വികസ്വരരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയേക്കാള്‍ താഴെ സ്ഥാനമുള്ള ഇറാഖ്, ബംഗ്ലാദേശ്, ഉത്തരകൊറിയ അടക്കമുള്ള രാജ്യങ്ങള്‍ വിശപ്പ് സൂചികയില്‍ മുന്നിലെത്തി. ഗുരുതര പ്രശ്‌നം നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുള്ളത്.

Related News

Go to top