ഹൈദരാബാദ്:  അമ്മ ശാസിച്ചുവെന്ന് പറഞ്ഞ് ഹൈദരാബാദില്‍

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പെഴുതിവെച്ച് ആത്മഹത്യ ചെയ്തു. സി മൗണിക്ക എന്ന 21 കാരിയാണ് സന്തോഷിക്കാന്‍ ഭയമാണെന്ന് കുറിപ്പെഴുതി ആത്മഹത്യ ചെയ്തത്. ഹൈദരാബാദിലെ ഉള്‍പ്രദേശമായ സുരാരം കോളനിയില്‍ വ്യാഴാഴ്ചയാണ് സംഭവം. വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. 'കുറച്ചേറെ ദിവസങ്ങളായി താന്‍ സന്തോഷവതിയാണ്. എന്തുകൊണ്ടാണ് എന്ന് അറിയില്ല... എന്നാല്‍ എന്റെ ജീവിതത്തില്‍ സന്തോഷവതിയായിരിക്കുന്നത് ആര്‍ക്കുമിഷ്ടമല്ല. എന്റെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളും പാഴാകുന്നു'. ആത്മഹത്യ ചെയ്യുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് ബിടെക് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ മൗണിക്ക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളാണിത്.

Related News

Go to top