സീതാപൂർ: എം എൽ എയുടെ പോത്തുകളെ കാണാനില്ലെന്ന പരാതിയിൽ

പോലീസ് അന്വേഷണം ആരംഭിച്ചു. ഉത്തർ പ്രദേശിലെ ഹാർഗാവോൺ ബി ജെ പി എം എൽ എ ആയ സുരേഷ് റാഹിയുടെ പോത്തുകളെയാണ് കാണാതെ പോയത്. റാഹിയുടെ ഫാമിൽ കെട്ടിയതായിരുന്നു. കാവൽക്കാർ ഉണ്ടായിരുന്നെങ്കിലും ഇവരറിയാതെയാണ് മോഷ്ടാക്കൾ പോത്തുമായി കടന്നു കളഞ്ഞത്. അതേസമയം കേസന്വേഷണത്തിന് ഉന്നത പോലീസിന്റെയും സഹകരണമുണ്ട്. രണ്ട് പോത്തുകൾക്കുമായി ഒരു ലക്ഷം രൂപ വില വരുമെന്ന് അദ്ദേഹം പറഞ്ഞു.

 

Related News

Go to top