ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിലേയ്ക്ക് അപ്രതീക്ഷിത വരവ് നടത്തിയ

നടന്‍ വിശാല്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലാണ് വിശാല്‍ തന്റെ ആദ്യം അങ്കം കുറിക്കുന്നത്. നടികര്‍ സംഘം, തമിഴ്‌നാട് പ്രൊഡ്യൂസേഴ്‌സ് അസ്സോസ്സിയേഷന്‍ എന്നിവയുടെ പ്രസിഡന്റായ വിശാല്‍ തന്റെ ഭരണ പാടവം ഇതിനകം തെളിയിച്ചു കഴിഞ്ഞതാണ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് താരം മത്സരിക്കുന്നത്.

Related News

Go to top