ലക്ഷദ്വീപില്‍ ഓഖി ചുഴലിക്കാറ്റിന്‍റെ തീവ്രത കുറഞ്ഞു.

രണ്ടു ദിവസമായി ദ്വീപില്‍ കനത്ത നാശം വിതച്ച കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങി. ഇതിനിടെ കപ്പല്‍ സര്‍വീസ് മുടങ്ങിയതിനെ തുടര്‍ന്ന് കൊച്ചിയില്‍ കുടുങ്ങിയവര്‍ക്ക് അടിയന്തര സഹായവുമായി അധികൃതര്‍ രംഗത്തെത്തി. തെക്കന്‍ കേരളത്തില്‍ കനത്ത നാശം വിതച്ച് ഓഖി നേരെ നീങ്ങിയത് ലക്ഷദ്വീപുള്‍പ്പെടുന്ന മേഖലയിലേക്കാണ്. മിക്ക ദ്വീപുകളിലും കഴിഞ്ഞ ദിവസം കനത്ത കാറ്റും കടലാക്രമണവും അനുഭവപ്പെട്ടു. 

Related News

Go to top