ബറൂച്ച്‌: ജാതിയുടെയും മതത്തിന്റെയും പേരില്‍ സമൂഹത്തെ വിഭജിക്കാനാണു

കോണ്‍ഗ്രസിന്റെ ശ്രമമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബറൂച്ച്‌ ജില്ലയിലെ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംഘടനാ തെരഞ്ഞെടുപ്പില്‍പ്പോലും ക്രമക്കേട്‌ നടത്താനാണു കോണ്‍ഗ്രസ്‌ ശ്രമമെന്ന്‌ അദ്ദേഹം ആരോപിച്ചു. <br />സമയാസമയങ്ങളില്‍ കോണ്‍ഗ്രസ്‌ നിറം മാറ്റും. സഹോദരങ്ങള്‍ക്കിടയില്‍ മതില്‍ പണിയാനാണു ശ്രമം. ഒരു ജാതി മറ്റൊന്നുമായി ഏറ്റുമുട്ടുന്ന സാഹചര്യമാണ്‌ അവര്‍ ഉണ്ടാക്കിയിരിക്കുന്നത്‌. പാവപ്പെട്ടവരെ പണക്കാര്‍ക്കെതിരേ തിരിക്കുന്നു. ബി.ജെ.പി. അധികാരത്തിലെത്തിയതോടെയാണ്‌ ഇത്തരം രോഗങ്ങള്‍ സമൂഹത്തില്‍നിന്ന്‌ നീക്കിയതെന്ന്‌ അദ്ദേഹം പറഞ്ഞു. 

Related News

Go to top