ന്യൂഡൽഹി: യമുന എക്സ്പ്രസ് ഹൈവേയിലുണ്ടായ അപകടത്തിൽ

ഗുരുതരമായി പരിക്കേറ്റ ഇറ്റാലിയൻ യുവാവിന് ആശ്വാസമേകി സുഷമ സ്വരാജ്. കഴിഞ്ഞ ദിവസമാണ് ജിയോവാനി ഫാരീസ് എന്ന ഇറ്റാലിയൻ യുവാവ് ഉൾപ്പെടെയുള്ള നാലംഗ സംഘം സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ ഇരു കാറിലുണ്ടായിരുന്നവർക്കെല്ലാം ഗുരുതരമായി പരിക്കേറ്റ് ഡൽഹിയിലെ കൈലേഷ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഫാരീസിന്‍റെ സഹായിയായി ആരും തന്നെ ഉണ്ടായിരുന്നില്ല. തുടർന്ന് സുഷമാ സ്വരാജിന് ഫാരീസിന്‍റെ അവസ്ഥ വിവരിച്ച് ആശുപത്രിയിലെ ആരോ ഒരാൾ ട്വീറ്റ് ചെയ്യുകയായിരുന്നു. ഫാരീസ് ഒറ്റയ്ക്കല്ലെന്നും ഇന്ത്യയിലാണെന്നും ഫാരീസിനു വേണ്ട എല്ലാ സഹായ ക്രമീകരണങ്ങളും നൽകാൻ കൈലേഷ് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മറുപടി ട്വീറ്റിൽ സുഷമ സ്വരാജ് വ്യക്തമാക്കി.

Related News

Go to top