ചെന്നൈ: മുന്‍ തമിഴ് നാട് മുഖ്യമന്ത്രി ജെ ജയലളിത ഓര്‍മ്മയായിട്ട് ഒരാണ്ട് തികയുന്നു.

പനിയും നിര്‍ജലീകരണവും ബാധിച്ച് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ 75 ദിവസത്തെ ചികിത്സയ്ക്കിടെയാണ് ജയയെ മരണം കവര്‍ന്നെടുത്തത്. ജയയുടെ ആശുപത്രിവാസവും മരണവും ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. ജയലളിതയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ സംസ്ഥാനമൊട്ടാകെ വിവിധ പരിപാടികളാണു നടക്കുന്നത്. ചെന്നൈ മറൈന്‍ ഡ്രൈവിലെ സ്മാരകത്തില്‍ പ്രാര്‍ത്ഥനകള്‍ നടക്കും.

Related News

Go to top