അഹമ്മദാബാദ്: ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്നേഷ് മേവാനിയ്ക്ക്

നേരെ ആക്രമണം. സ്വതന്ത്ര സ്ഥാനര്‍ഥിയായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മേവാനിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് സംഭവം. ചൊവ്വാഴ്ച പാലന്‍പുരിലാണ് ഒരു സംഘം മേവാനിയുടെ കാറിന് നേരെ അക്രമം നടത്തിയത്. കാറിന്റെ ചില്ലു തകരുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്‌തെങ്കിലും മേവാനിക്ക് പരിക്കില്ല. തക്കര്‍വാഡ ഗ്രാമത്തില്‍വെച്ച് ബിജെപി പ്രവര്‍ത്തകര്‍ തന്റെ കാറിനു നേരെ ആക്രമണം നടത്തിയതെന്നും ബിജെപിയുടെ ഭയമാണ് ഇത്തരം ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം പ്രതികരിച്ചു. ബിജെപിക്ക് എതിരെ ശക്തമായി പോരാടും. ബിജെപി മുന്നോട്ടുവയ്ക്കുന്ന തെറ്റായ വികസ,ന മാതൃകയുടെ പൊള്ളത്തരം തുറന്ന് കാണിക്കുമെന്നും ദളിത് പ്രക്ഷോഭ നേതാവ് പറഞ്ഞു.

Related News

Go to top