ചെന്നൈ: ടെമ്പോ ട്രാവലറും ലോറിയും കൂട്ടിയിടിച്ച് 10 പേർ മരിച്ചു.

അഞ്ച് പേർക്ക് പരിക്കേറ്റു. മരിച്ചവരില്‍ മൂന്നു സ്ത്രീകളും രണ്ടു കുട്ടികളുമുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. തമിഴ്നാട്ടിലെ തിരൂരൻകുറിച്ചിയിൽ വെച്ചാണ് അപകടമുണ്ടായത്. നാഗര്‍കോവില്‍ നിന്നും തിരുപ്പതിയിലേക്ക് പോവുകയായിരുന്ന 15 പേർ സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽ പെട്ടത്. അമിത വേഗതയിൽ പോകുകയായിരുന്ന ട്രാവലർ സൈഡിലായി നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. 

Related News

Go to top