ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലേക്ക്

ഒരു കിലോമീറ്ററോളം അതിക്രമിച്ചു കയറി റോഡ് നിര്‍മിക്കാനുള്ള ശ്രമം ചൈന ഉപേക്ഷിച്ചു. പിന്‍മാറാമെന്ന് ചൈന സമ്മതിച്ചതിനെ തുടര്‍ന്ന് ഇവരില്‍ നിന്ന് പിടിച്ചെടുത്ത നിര്‍മാണ സാമഗ്രികളും യന്ത്രങ്ങളും ഇന്ത്യന്‍ സൈന്യം തിരികെ നല്‍കി. രണ്ടാഴ്ച മുന്‍പാണ് ചൈനീസ് സൈനികരും റോഡ് നിര്‍മാണത്തൊഴിലാളികളും ഉള്‍പ്പെടുന്ന സംഘം ഒരു കിലോമീറ്ററോളം ഇന്ത്യയിലേക്കു കടന്നുകയറി ഷിയാങ് നദീതീരം വരെ എത്തിയത്. അതിര്‍ത്തി ലംഘനം ശ്രദ്ധയില്‍ പെട്ട ഇന്ത്യന്‍ സൈന്യം ചൈനീസ് സംഘത്തെ തടഞ്ഞ് തിരിച്ചോടിച്ചു. ഇതിനു ശേഷം നടത്തിയ യോഗത്തിലാണ് പ്രശ്‌നങ്ങള്‍ അവസാനിച്ചത്.

Related News

Go to top