മുംബൈ: 14 പേരുടെ മരണത്തിനിടയാക്കിയ  മുംബൈയിലെ

  കമല മില്‍സ് തീപിടിത്തത്തില്‍ ഒളിവിലായിരുന്ന അഭിജീത് മാങ്കറിനെ പോലീസ് അറസ്റ്റ്‌ ചെയ്തു.  അപകടത്തിന് ശേഷം ഒളിവില്‍ പോയ അഭിജീത് മാങ്കര്‍ 'വണ്‍ എബൗ' പബ്ബിന്‍റെ ഉടമകളില്‍ ഒരാളാണ്. മറ്റു ഉടമകളായ കൃപേഷ് സാങ്വി, ജിഗര്‍ സാങ്വി എന്നിവരെ പോലീസ് ബുധനാഴ്ച അര്‍ധരാത്രിയോടെ അറസ്റ്റ്‌ ചെയ്തിരുന്നു. മനപൂര്‍വ്വമല്ലാത്ത നരഹത്യാക്കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കമല മില്‍സില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പബ്ബുകളാണ് വണ്‍ എബൗയും, മോജോ ബിസ്ട്രോയും. മോജോ ബിസ്ട്രോയില്‍ നിന്ന് തീപടര്‍ന്ന് വണ്‍ എബൗയിലേക്കും തുടര്‍ന്ന് കെട്ടിടത്തിലേക്കും വ്യാപിക്കുകയായിരുന്നു. മുംബൈ പോലീസ് ആദ്യം വണ്‍ എബൗ പബ്ബിന്‍റെ ഉടമസ്ഥര്‍ക്കെതിരെ മാത്രമായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പിന്നീട് മോജോ ബിസ്ട്രോ പബ്ബിന്‍റെ ഉടമകളുടെ പേരും ചേര്‍ക്കുകയായിരുന്നു.

Related News

Go to top