ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒ തദ്ദേശീയമായി നിര്‍മ്മിച്ചെടുത്ത

പിഎസ്എല്‍വി-സി40 ബഹിരാകാശത്തേക്ക് കുതിച്ചു. ഐഎസ്ആര്‍ഓയുടെ നൂറാമത് ഉപഗ്രഹമാണിത്. കാര്‍ട്ടോസാറ്റ് - രണ്ട് വിഭാഗത്തിലെ ഉപഗ്രഹം ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളുമായാണ് ഐഎസ്ആര്‍ഒ ചരിത്രം കുറിക്കുവാന്‍ പോയിരിക്കുന്നത്. ഇന്ന് രാവിലെ 9.29ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. ഇസ്രോയുടെ 42ാമത് ദൃത്യമാണിത്. വിക്ഷേപണത്തിനായുള്ള കൗണ്ട് ഡൗണ്‍ ഇന്നലെ പുലര്‍ച്ചെ 5.29നാണ് തുടങ്ങിയത്. ഭൗമനിരീക്ഷണത്തിനുള്ള കാര്‍ട്ടോസാറ്റ് - 2 സീരീസിലെ ഏഴാമത് ഉപഗ്രഹത്തോടൊപ്പം വിദേശരാജ്യങ്ങളുടേതുള്‍പ്പടെ 30 ഉപഗ്രഹങ്ങളാണ്‌പേടകത്തിലുള്ളത്.

Related News

Go to top