ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാരുടെ

പ്രതിഷേധവും, അസാധാരണ സംഭവങ്ങളിലും ഫുള്‍ കോര്‍ട്ട് ചേര്‍ന്ന് സമവായമുണ്ടാക്കാന്‍ നീക്കം. രാജ്യത്ത് പരമോന്നത കോടതിയില്‍ ഉണ്ടായ ജൂഡിഷ്യല്‍ പ്രതിസന്ധി ഇന്നു പരിഹരിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജുഡിഷ്യറിയ്ക്കകത്തുണ്ടായ പ്രശ്‌നങ്ങള്‍ നീതിന്യായവ്യവസ്ഥയ്ക്ക് അകത്തു പരിഹരിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. പ്രതിസന്ധി പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലും. ചീഫ് ജസ്റ്റിസിനെതിരെ നാലു ജഡ്ജിമാര്‍ കോടതിക്കു പുറത്ത് വാര്‍ത്താ സമ്മേളനം നടത്തിയതിനു പിന്നാലെ ചീഫ് ജസ്റ്റിസ് ദീഐപക് മിശ്രയലുമായി എജി കൂടിക്കാഴ്ച നടത്തിയിരുന്നു. നാലു ജഡ്ജിമാര്‍ക്കു പിന്തുണയുമായി കൂടുതല്‍ ജഡ്ജിമാരും രംഗത്തെത്തിയതോടെയാണ് പ്രതിസന്ധി ഗുരുതരമായത്.

Related News

Go to top