ഹാസന്‍: കര്‍ണാടക ഹാസനില്‍ കെ എസ് ആര്‍ ടി സി ബസ് റോഡരികിലെ

തടാകത്തില്‍ മറിഞ്ഞ് എട്ടു പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റു. ബംഗളൂരു - മംഗളൂരു ദേശീയപാത 75ല്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30 മണിയോടെയാണ് അപകടം. ബംഗളൂരുവില്‍നിന്നു ധര്‍മസ്ഥലയിലേക്കു വരികയായിരുന്ന കര്‍ണാടക കെഎസ്ആര്‍ടിസിയുടെ ഐരാവത് വോള്‍വോ ബസാണു മറിഞ്ഞത്. ഡ്രൈവര്‍ ലക്ഷ്മണ (38), കണ്ടക്ടര്‍ ശിവപ്പ (36), മെഡിക്കല്‍ വിദ്യാര്‍ഥിനി ഡയാന (20), ബംഗളൂരു സ്വദേശി ഗംഗാധര്‍(58) എന്നിവരടക്കം എട്ട് പേര്‍ മരിച്ചു. 10 പേര്‍ക്ക് സാരമായി പരിക്കേറ്റു. 

Related News

Go to top