ബെല്ലാരി: ക്ഷേത്രങ്ങളും മഠങ്ങളും സന്ദർശിച്ച് കർണാടകത്തിൽ തെരഞ്ഞെടുപ്പ്

പ്രചാരണത്തിന് തുടക്കം കുറിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബെല്ലാരിയിൽ ഇന്ന് ദളിത് പിന്നാക്ക റാലിയോടെ രാഹുലിന്‍റെ പ്രചരണത്തിന് തുടക്കമാവും. ഗുജറാത്തിൽ വിജയിച്ച മൃദുഹിന്ദുത്വ സമീപനം തുടരുമെന്ന പ്രഖ്യാപനമാവും കോൺഗ്രസ് അധ്യക്ഷന്‍റെ നാല് ദിവസത്തെ സംസ്ഥാന പര്യടനം. ഗുജറാത്തിലെ അടവുകൾ കർണാടകത്തിലും കൈവിടില്ലെന്ന ആത്മവിശ്വാസമാണ് കോൺഗ്രസിന്. സിദ്ധരാമയ്യ സർക്കാർ ഹിന്ദു വിരുദ്ധരാണെന്ന പ്രചരണം ബിജെപി ശക്തമാക്കുന്നു. അതിന് തടയിടാൻ കോൺഗ്രസ്, അധ്യക്ഷനെ തന്നെ രംഗത്തിറക്കുന്നു. 

Related News

Go to top