പനാജി: പെണ്‍കുട്ടികൾ മദ്യപാനം തുടങ്ങുന്നതിൽ ആശങ്ക പ്രകടിപ്പിച്ച്

ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ. ഞാൻ ഭയന്നുതുടങ്ങിയിരിക്കുന്നു. കാരണം പെണ്‍കുട്ടികൾ പോലും ബീയർ കുടിച്ചു തുടങ്ങിയിട്ടുണ്ടെന്നും സഹിഷ്ണുതയുടെ അതിര് കടന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗോവയിലെ നിയമവകുപ്പ് സംഘടിപ്പിച്ച സ്റ്റേറ്റ് യൂത്ത് പാർലമെന്‍റിൽ സംസാരിക്കവെയാണ് പരീക്കർ ഇക്കാര്യം വ്യക്തമാക്കിയത്. മാത്രമല്ല മയക്കുമരുന്ന് ശൃംഖലയ്ക്കെതിരെ സർക്കാർ പോരാട്ടം തുടരുകയാണെന്നും അത് കുടുതൽ ശക്തമാക്കുമെന്നും പരീക്കർ കൂട്ടിച്ചേർത്തു.എന്നാൽ ലഹരിമരുന്ന് പൂർണമായി ഇല്ലാതാക്കാൻ കഴിയുമെന്ന വിശ്വാസം തനിക്കില്ലെന്നും കോളജുകളിൽ ഇത് കൂടതൽ ഉപയോഗിക്കപ്പെടുന്നുണ്ടെന്നും താൻ കരുതുന്നില്ലെന്നും പരീക്കർ വ്യക്തമാക്കി.

Related News

Go to top