ന്യൂഡല്‍ഹി: വാരണാസിയിലെ ആശുപത്രിയില്‍ യുവതിയുടെ വയറിനുള്ളില്‍ നിന്ന്

സിറിഞ്ച് പുറത്തെടുത്തു. സര്‍ സുന്ദര്‍ലാല്‍ ആശുപത്രിയിലാണ് സംഭവം. 2017ല്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയപ്പോള്‍ അകത്തായ മൂന്ന് സിറിഞ്ചാണ് ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. ശസ്ത്രക്രിയ കഴിഞ്ഞതിനുശേഷം സ്ഥിരമായി കലശലായ വയറുവേദന അനുഭവപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് പരിശോധനയ്ക്ക് വിധേയമാക്കുകയും എക്‌സറേയില്‍ വയറിനകത്ത് നിന്ന് മൂന്ന് സിറിഞ്ചുകള്‍ കണ്ടെടുക്കുകയുമായിരുന്നു. 

Related News

Go to top