ശ്രീനഗര്‍: ജമ്മു കശ്മീരിലെ സുഞ്ച്‌വാന്‍ സൈനിക ക്യാമ്പില്‍

ഒളിച്ചിരിക്കുന്ന ഭീകരരെ തുരത്താനുള്ള പ്രത്യാക്രമണം ഇന്ത്യന്‍‍ സേന ശക്തമാക്കി. ആക്രമണം നടത്തിയ ഭീകരരില്‍ ഒരാളെ കൂടി സൈന്യം വെടിവച്ച് വീഴ്ത്തി. ഇതോടെ മരിച്ച ഭീകരരുടെ എണ്ണം നാലായി. അഞ്ച് സൈനികരും തദ്ദേശവാസിയായ ഒരു സ്ത്രീയും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അതിനിടെ കരസേനാ മേധാവി ബിപിന്‍ റാവത്ത് ജമ്മുവിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. 

Related News

Go to top