അലഹബാദ്‌: ഉത്തര്‍പ്രദേശില്‍ അലഹബാദിലെ റസ്‌റ്റോറന്റിനു മുന്നില്‍വച്ച്‌

ഒരു സംഘമാളുകള്‍ നിയമവിദ്യാര്‍ഥിയെ മര്‍ദിച്ചു കൊലപ്പെടുത്തി. ശനിയാഴ്‌ച രാത്രി മര്‍ദനമേറ്റ്‌ അബോധാവസ്‌ഥയിലായ വിദ്യാര്‍ഥി ഇന്നലെ രാവിലെ ആശുപത്രിയില്‍വച്ചു മരിച്ചു. നിയമവിദ്യാര്‍ഥിയായ ദിലീപ്‌ സരോജാ(26)ണു  കൊല്ലപ്പെട്ടത്‌. ക്രൂര മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും വൈറലായി. വഴിയാത്രക്കാരനാണ്‌ ഇതു മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചത്‌.

Related News

Go to top