റാഞ്ചി: ജാര്‍ഖണ്ഡില്‍ പത്തോളം യാത്രക്കാരുമായി സഞ്ചരിച്ച ജീപ്പ്

നദിയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 313 കിലോമീറ്റര്‍ അകലെയുള്ള ദുംക ജില്ലയിലെ നദിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. പരിക്കേറ്റവരെ ദുംകയിലെ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്ന് ദുംക സീനിയര്‍ പോലീസ് ഓഫീസര്‍ കിഷോര്‍ കൗശല്‍ പറഞ്ഞു. സംഭവ സ്ഥലത്ത് എത്തിയ പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം. 

Related News

Go to top