ശ്രീനഗര്‍: ജമ്മു കശ്മീരിലെ കരണ്‍ നഗറില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെ

ആകമണം നടത്തിയ ഭീകരരെ തുരത്താനുള്ള പ്രത്യാക്രമണം ശക്തമാക്കി ഇന്ത്യന്‍ സൈന്യം. ഏറ്റുമുട്ടല്‍ രണ്ടാം ദിനവും തുടരുകയാണ്. ഇന്നലെ രാവിലെ നാലരയോടെയാണ് സിആര്‍പിഎഫ് ക്യാമ്പില്‍ രണ്ട് ഭീകരര്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെടുകയും ഒറു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണം നടത്തിയ ഭീകരര്‍ കരണ്‍ നഗറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് ഒളിച്ചിരിക്കുന്നത്. ഈ കെട്ടിടത്തില്‍ താവളമടിച്ച് ഭീകരര്‍ വെടിയുതിര്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കെതിരെ സൈന്യവും ശക്തമായ പ്രത്യാക്രമണം നടത്തുകയാണ്.

Related News

Go to top