മലയാളിയുടെ മനസ്സില്‍ സ്‌നേഹത്തിന്റെ ഊഷ്മളതയും,

സാഹോദര്യത്തിന്റെ നറുമണവും നിറയ്ക്കുന്ന തിരുവോണനാളുകള്‍ നമ്മുടെ കൈയ്യെത്തും ദൂരെത്ത്. ഓണം എന്നത് മലയാളിയെ സംബന്ധിച്ചിടത്തോളം ഒരു വികാരമാണ്. അതുകൊണ്ട് തന്നെ മറുനാട്ടില്‍ ഓണം ആഘോഷിക്കേണ്ടി വരുമ്പോഴും അത് മലയാള തനിമയുടെയും സുഹൃത് ബന്ധങ്ങളുടെയും ഒരു ഉത്സവമാക്കി മാറ്റാന്‍ പ്രവാസി സമൂഹം സദാ ശ്രദ്ധാലുക്കളാണ്.

ഷിക്കാഗോയിലെ മലയാളികള്‍ ജാതി മത ഭേദമന്യേ ആവേശ പൂര്‍വം കാത്തിരുന്ന് പങ്കെടുക്കുന്ന ഒന്നാണ് ഷിക്കാഗോ കലാക്ഷേത്ര വര്‍ഷം തോറും നടത്തി വരാറുള്ള ഓണാഘോഷം. വൈവിധ്യമാര്‍ന്ന പരമ്പരാഗത രീതിയിലുള്ള കലാ പരിപാടികള്‍ കൊണ്ടും, അഭൂത പൂര്‍വമായ ജന പങ്കാളിത്തം കൊണ്ടും വേറിട്ട് നില്‍ക്കുന്നു ഷിക്കാഗോ കലാക്ഷേത്രയുടെ ഈ സാംസ്കാരിക ഉത്സവം.

ഈ വര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് 27 ഞായറാഴ്ച ഒന്നര മണി മുതല്‍ ഒസ്വീഗോ ഈസ്റ്റ്‌ഹൈ സ്കൂള്‍ (1525 Harvey Rd, Oswego, Il 60543) ഓഡിറ്റോറിയത്തില്‍ വെച്ചു നടത്തപ്പെടുന്നു. വാദ്യ ഘോഷങ്ങളുടെയും, പുലികളി, കുമ്മാട്ടി തുടങ്ങിയ നാടന്‍ കലാരൂപങ്ങളുടെയും, താലപ്പൊലിയുടെയും, അകമ്പടിയോടു കൂടിയുള്ള ശോഭാ യാത്രയോടു കൂടി ആഘോഷ പരിപാടികള്‍ സമാരംഭിക്കും. തുടര്‍ന്ന് ചിക്കാഗോയിലെ പ്രശസ്തരും, പ്രഗത്ഭരുമായ കലാകാരുടെ നേതൃത്വത്തില്‍ ഉള്ള, നൃത്ത നൃത്യങ്ങള്‍, തിരുവാതിരകളി തുടങ്ങിയവ അരങ്ങേറും. ശ്രീ. അജികുമാര്‍ ഭാസ്കരന്റെ നേതൃത്വത്തിലുള്ള ചിക്കാഗോ കലാക്ഷേത്ര ടീം അവതരിപ്പിക്കുന്ന പഞ്ചവാദ്യം, ചെണ്ടമേളം തുടങ്ങിയവ ചടങ്ങുകള്‍ക്ക് മാറ്റ് കൂട്ടും. ഷിക്കാഗോ കലാക്ഷേത്ര കുടുംബാംഗങ്ങള്‍ പരമ്പരാഗത രീതിയില്‍ തയാറാക്കുന്ന സ്വാദിഷ്ടമായ ഓണ സദ്യയും ഉണ്ടായിരിക്കും.

ബഹുമാന്യനായ കോണ്‍ഗ്രെസ്സ്മാന്‍ ശ്രീ. രാജാ കൃഷ്ണ മൂര്‍ത്തി, വിവിധ കലാ സാംസ്കാരിക സംഘടനകളുടെ സാരഥികള്‍ തുടങ്ങിയ മഹദ് വ്യക്തിത്വ ങ്ങളുടെ സാന്നിധ്യവും ഈ വര്‍ഷത്തെ ഓണാഘോഷങ്ങളുടെ പ്രത്യേകതയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക (630) 917 3499 / This email address is being protected from spambots. You need JavaScript enabled to view it.

 

ജോയിച്ചന്‍ പുതുക്കുളം

Related News

Go to top