ഡാളസ്: വേൾഡ് മലയാളീ കൗൺസിൽ അമേരിക്ക റീജിയൻ സ്ട്രാറ്റജിക് ഫോറം

പ്രസിഡണ്ട് സാബു ജോസഫ് സി. പി. എയ്‌ക്ക്‌ ഡാളസിലെ ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് ഊഷ്മളമായ സ്വീകരണം നൽകി ആദരിച്ചു.

പ്രൊവിൻസുകളുടെ പ്രവര്ത്തന ശൈലികൾ മനസ്സിലാക്കുവാനും ഭാവി പ്രവർത്തനങ്ങൾ ഊർജം പകരനുമാണ് ഫെഡറൽ റിസേർവ് ബാങ്ക് ഓഫീസർ കൂടിയായ ശ്രീ സാബു ഡാലസിൽ എത്തിയത്.  മറ്റു പ്രൊവിൻസുകളും താൻ റീജിയൻ പ്രസിഡണ്ട് ശ്രീ പി. സി. മാത്യു, ചെയർമാൻ ശ്രീ ജോർജ് പനക്കൽ എന്നിവരോടൊപ്പം സന്നർശിക്കുമെന്നു ശ്രീ സാബു പറഞ്ഞു.

അടുത്ത കാലത്ത്‌ വേൾഡ് മലയാളീ കൗൺസിൽ ഡി. എഫ്. ഡബ്ല്യൂ. പ്രോവിന്സിന്റെ പ്രവർത്തങ്ങൾ സ്ലാഖനീയമാണെന്നു മാത്രമല്ല ഏവരെയും ഒരു കുടക്കീഴിൽ കൊണ്ടുവരേണ്ടതാണെന്നും അതിനായി തന്റെ എല്ലാ സഹായ സഹകരണവും ഉണ്ടാവും എന്നും അദ്ദഹം പറഞ്ഞൂ. ലോകത്തിലെ ഏറ്റവും വലിയ മലയാളീ വലയമാണ് വേൾഡ് മലയാളീ കോൺസിൽ എന്നും നമുക്ക് സ്നേഹത്തിലൂടെയും സഹോദര്യത്തിലൂടെയും മാത്രമേ വിജയിക്കുവാൻ സാധിക്കുകയുളളു എന്നും യോഗം വിലയിരുത്തി.  അടുത്ത വര്ഷം ന്യൂ ജേഴ്‌സിയിൽ അരങ്ങേറുന്ന ഗ്ലോബൽ കോണ്ഫറന്സിന്റെ  വിജയത്തിനായും ഏവരുടേയും സഹകരണം കോൺഫറൻസ് കമ്മിറ്റി കൺവീനർ കൂടിയായ ശ്രീ സാബു അഭ്യര്ത്ഥിച്ചു.

പ്രൊവിൻസ് പ്രസിഡന്റ് തോമസ് അബ്രഹാമിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വേൾഡ് മലയാളി കോൺസിലിനു സപ്പോർട്ട് നൽകിയ ഏവരെയും സഹകരിപ്പിച്ചു കൊണ്ട് മുന്നോട്ടു പോകുവാൻ തീരുമാനിച്ചു. ചടങ്ങിൽ ബിസിനസ് ഫോറം പ്രസിഡണ്ട് ഫ്രിക്സ്മോൻ മൈക്കിൾ പ്രോവിന്സിനുവേണ്ടി ശ്രീ സാബുവിനെ പൊന്നാട ചാർത്തി തങ്ങളുടെ ആദരവ് പ്രകടിപ്പിച്ചു. ഫിലാഡല്ഫിയയിൽ കഴിഞ്ഞ വര്ഷം നടന്ന റീജിയൻ ബയണിയൽ കൺവെൻഷൻ കൺവീനർ കൂടിയായിരുന്ന ശ്രീ സാബുവിന്റെ സമർപ്പണ ബോധത്തോടുള്ള പ്രവർത്തനങ്ങളെ മാനിച്ചാണ് ഈ ആദരവെന്നു റീജിയൻ വൈസ് ചെയർമാൻ വര്ഗീസ് കയ്യാലക്കകം പറഞ്ഞൂ.

ബിസിനസ് ഫോറം കോഓർഡിനേറ്റർ ബെന്നി ജോൺ, സോണി സൈമൺ, രാജു വി. വര്ഗീസ് മുതലായവർ പ്രസംഗിച്ചു.  പ്രൊവിൻസ് വൈസ് ചെയർ ഷേർലി ഷാജി നീരക്കൽ സ്വാഗതവും ട്രഷറർ ജേക്കബ് എബ്രഹാം കൃതജ്ഞതയും പ്രകാശിപ്പിച്ചു.

വാർത്ത: ജിനേഷ് തമ്പി 

ഫോട്ടോയിൽ വലത്തു നിന്നും: ഷാജി നീരക്കൽ, പി. സി. മാത്യു,  വര്ഗീസ് കയ്യാലക്കകം, ബെന്നി ജോൺ, സാബു ജോസഫ്, തോമസ് എബ്രഹാം, ഫ്രിക്സ്മോൻ മൈക്കിൾ, മാത്യു മത്തായി. ഷേർലി നീരക്കൽ. അതിഥികൾ എന്നിവർ.   

P.C. Mathew 

Confidentiality Note: This e-mail is intended only for the person or

entity to which it is addressed, and may contain information that is

privileged, confidential, or otherwise protected from disclosure.

Dissemination, distribution, or copying of this e-mail or the

information herein by anyone other than the intended recipient is

prohibited. If you have received this e-mail in error, please notify the

sender by reply e-mail, and destroy the original message and all copies.

Attachments area

 

Related News

Go to top