ഫ്‌ളോറിഡ: സൗത്ത് ഫ്‌ളോറിഡയില്‍ തനതായ പ്രവര്‍ത്തന ശൈലികൊണ്ട്

മലയാളി സമൂഹത്തില്‍ പ്രമുഖ സ്ഥാനം നേടിയിട്ടുള്ള സംഘടനയാണ് കേരളാ അസോസിയേഷന്‍ ഓഫ് പാം ബീച്ച് (KAPB). 2017 സെപ്റ്റംബര്‍ 16 ന് , കെ.എ.പി.ബി പ്രസിഡന്റ് , ജിജോ ജോസിന്റെ അധ്യക്ഷ്യതയില്‍ കൂടിയ കമ്മിറ്റിയില്‍ വെച്ച് സംഘടനയുടെ മുന്‍ പ്രസിഡണ്ട് ബിജു തോണിക്കടവിലിനെ ഫോമയുടെ ഫ്‌ളോറിഡാ സണ്‍ഷെയിന്‍ റീജിയന്റെ 2018- 2020 കാലഘട്ടത്തെ റീജിയണല്‍ വൈസ് പ്രെസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് കെ.എ.പി.ബിയുടെ എല്ലാവിധ പിന്‍തുണയും ഏകകണ്‌ഠ്യേന വാഗ്ദാനം ചെയ്തു.

2016 ല്‍ മുന്‍ പ്രസിഡന്റ് പദവിയടക്കം വളരെക്കുറഞ്ഞ കാലയളവില്‍ കെ.എ.പി.ബിയില്‍ വിവിധ സ്ഥാനങ്ങള്‍ ഏറ്റെടുത്തു കാര്യക്ഷമമായ രീതിയില്‍ സംഘടനയെ വളര്‍ച്ചയിലേക്ക് നയിക്കുവാന്‍ ബിജുവിനു സാധിച്ചു . ബിജുവിന്റെ കാര്യപ്രാപ്തിയെ വിലയിരുത്തുമ്പോള്‍ ഫോമയുടെ ഫ്‌ളോറിഡാ സണ്‍ഷെയിന്‍ റീജിയന്റെ 2018- 20 കാലഘട്ടത്തെ റീജിയണല്‍ വൈസ് പ്രെസിഡന്റ് ആയി തന്റെ വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ ബിജു തോണിക്കടവിലിനു സാധിക്കുമെന്നതില്‍ സംശയലേശമില്ലന്നു അസോസിയേഷന്‍ മീറ്റിംഗില്‍ കമ്മിറ്റി അംഗങ്ങള്‍ പ്രസ്താവിച്ചു. സൗത്ത് ഫ്‌ളോറിഡയിലുള്ള വിവിധ മലയാളി സംഘടനകളുടെ പിന്തുണ അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ബിജു തന്റെ നന്ദി പ്രകാശനം പൂര്‍ത്തിയാക്കിയത് .

ഈ വര്‍ഷം നവംബറില്‍ നടക്കുന്ന ഫോമ യുവജനോത്സവത്തിന്റെ ജനറല്‍ കണ്‍വീനര്‍ കൂടിയാണ് ബിജു തോണിക്കടവില്‍.

 

ജോയിച്ചന്‍ പുതുക്കുളം

Related News

Go to top