ടൊറന്റോ: ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലെ ശ്രദ്ധേയമായ ഓണക്കാഴ്ചയുടെ

അലയൊലികള്‍ അവസാനിക്കുംമുമ്പ് മിസ്സിസാഗ കേരള അസോസിയേഷന്‍ (എംകെഎ) സാമൂഹികപ്രസക്തിയുള്ള പ്രവര്‍ത്തന സംരംഭങ്ങളുമായി ജൈത്ര യാത്ര തുടരുന്നു. പത്തുലക്ഷം വൃക്ഷത്തൈ നടുന്നതിനുള്ള സംരംഭങ്ങളില്‍ ഈ മാസം പങ്കാളികളാകുന്ന എംകെഎ, നവംബറില്‍ ശിശുദിനാഘോഷത്തോടനു ബന്ധിച്ച് കുട്ടികള്‍ക്കായി ചിത്രരചനാപ്രച്ഛന്നവേഷ മല്‍സരവും നടത്തും. ചിത്രരചന പഠിക്കാന്‍ താല്പര്യമുള്ള കുട്ടികള്‍ക്കായി പ്രമുഖ ചിത്രകാരന്റെ നേതൃത്വത്തില്‍ ശില്‍പശാലയുമുണ്ടാകും. ബാഡ്മിന്റന്‍ പരിശീലനത്തിനും ഈ മാസം തുടക്കമാകും. ഡിസംബറില്‍ ക്രിസ്മസ് ഗാലയുമുണ്ടാകും. 

വൃക്ഷതൈ നടീല്‍ : ഒക്ടോബര്‍ 14 ശനിയാഴ്ച മിസ്സിസ്സാഗ നഗരത്തിലെ ജോണ്‍ ബഡ് ക്ലിയറി പാര്‍ക്കില്‍ അംഗങ്ങളും പൊതുജനങ്ങളും വൃക്ഷതൈകള്‍ നട്ട്, കാനഡ സര്‍ക്കാരിന്റെ ബൃഹത്തായ വനസംരക്ഷണ പദ്ധതിയില്‍ ഈ വര്‍ഷവും പങ്കാളികളാകും. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് പദ്ധതിയുമായി എംകെഎ സഹകരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നട്ടു പിടിപ്പിച്ച മരങ്ങള്‍ വിജയകരമായിരുന്നെന്ന് ഗൂഗിള്‍ എര്‍ത്ത് ദൃശ്യങ്ങള്‍ വെളിവാക്കുന്നതായി പ്രസിഡന്റ് പ്രസാദ് നായര്‍ പറഞ്ഞു. മുന്‍കൂട്ടി പേര് നല്‍കുന്ന ഏവര്‍ക്കും ഇത്തവണത്തെ സംരംഭത്തില്‍ പങ്കെടുക്കാം. നീളന്‍ കൈയുള്ള മേലുടുപ്പ് , കട്ടിയുള്ള പാന്റ് , സുരക്ഷാ ഷൂ തുടങ്ങിയവ നിര്‍ബന്ധം. ചെടികളുടെ അലെര്‍ജിയുള്ളവര്‍ പങ്കെടുക്കേണ്ടതില്ല. പാര്‍ക്കിന്റെ വിലാസം : John Bud Cleary Park, 450 Webb Drive, Mississauga L5B 3W1.

കുട്ടികളുടെ കലോല്‍സവം : നവംബര്‍ 11 ശനിയാഴ്ച രാവിലെ 10ന് മിസ്സിസ്സാഗ ഈഡന്‍ റോസ് പബ്‌ളിക് സ്കൂളില്‍ നടത്തുന്ന ചിത്രരചനാ പ്രച്ഛന്ന വേഷ മല്‍സരങ്ങളില്‍ അഞ്ചു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. അവരവരുടെ ഭാവനയ്ക്കനുസരിച്ചു പ്രസക്തമായ വിഷയങ്ങള്‍ രക്ഷിതാക്കളുടെ ഉപദേശത്തോടെ പ്രച്ഛന്നവേഷ മത്സരത്തില്‍ ദൃശ്യവല്‍ക്കരിക്കാം. ചിത്ര രചനയ്ക്കുള്ള വിഷയങ്ങള്‍ മത്സരകേന്ദ്രത്തില്‍ അറിയിക്കും. കടലാസ് ഒഴികെയുള്ള ചിത്രരചനാ വസ്തുക്കള്‍ മല്‍സരാര്‍ഥികള്‍ കരുതണം. അഞ്ചു ഡോളറാണ് റജിസ്‌ട്രേഷന്‍ ഫീസ്. സംഘടനയില്‍ അംഗങ്ങള്‍ അല്ലാത്തവര്‍ക്കും ചിത്രരചനാ മല്‍സരത്തിലും ഇതോടനുബന്ധിച്ചു നടക്കുന്ന ശില്‍പശാലയിലും പങ്കെടുക്കാം. മത്സരവിജയികള്‍ക്ക് കീര്‍ത്തിപത്രവും സമ്മാനങ്ങളും വിതരണം ചെയ്യാനെത്തുമെന്നു മിസ്സിസ്സാഗയിലെ പ്രമുഖ പാര്‍ലമെന്ററി നേതാക്കള്‍ അറിയിച്ചിട്ടുണ്ടെന്നു ഭാരവാഹി രാധിക വെളുത്തേടത്തും ഉപദേശക റോസ് ജോണ്‍സണും പറഞ്ഞു. വിലാസം: ഈഡന്‍ റോസ് പബ്ലിക് സ്കൂള്‍, 1342 Edenrose St, Mississauga L5V 1K9

ബാഡ്മിന്റണ്‍ : ഒരു വര്‍ഷം നീളുന്ന ബാഡ്മിന്റണ്‍ പരിശീലനം ഒക്ടോബര്‍ 19 നു ഈഡന്‍ റോസ് സ്കൂളില്‍ ആരംഭിക്കും. ആഴ്ചയില്‍ രണ്ടു ദിവസം നടക്കുന്ന പരിശീലനത്തിന് അന്‍പത്തിയഞ്ച് ഡോളറാണ് റജിസ്‌ട്രേഷന്‍ ഫീസ്. 

സാന്ത ക്ലോസിന്റെ വരവറിയിക്കുന്ന "ക്രിസ്മസ് സംഗീത സാംസ്കാരിക സന്ധ്യ'യോടെ ഈ വര്‍ഷത്തെ പരിപാടികള്‍ക്ക് അവസാനമാകും. ഡിസംബര്‍ രണ്ടിന് ശനിയാഴ്ച ബ്രാംപ്ടണ്‍ ഗാലക്‌സി ഗ്രാന്‍ഡ് ഹാളിലാണ് ക്രിസ്മസ് ഗാല. പരിപാടികള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്കും സ്‌പോണ്‍സര്‍ഷിപ്പിനും അംഗത്വത്തിനും 6475881824, 6472010249, 6472956474 എന്നീ നന്പരുകളില്‍ ബന്ധപ്പെടാം. ഇമെയില്‍: This email address is being protected from spambots. You need JavaScript enabled to view it. വെബ് സൈറ്റിലും വിവരങ്ങള്‍ ലഭ്യമാണ്: www.mkahub.ca

 

ജോയിച്ചന്‍ പുതുക്കുളം

 

Related News

Go to top