ഡാലസ്: ഡിസംബര്‍ രണ്ടാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിയിരുപതാമത്

അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം 'ജോസ് പിന്റ്‌റോ സ്റ്റീഫന്‍ അനുസ്മരണം' ആയിട്ടാകും നടത്തുക. പ്രതിഫലം നോക്കാത്ത, ജനകീയനായ ഒരു അമേരിക്കന്‍ മലയാളി പത്ര പ്രവര്‍ത്തകനായിരുന്നു കഴിഞ്ഞ മാസം ന്യൂയോര്‍ക്കില്‍ അന്തരിച്ച ജോസ് പിന്റോ സ്റ്റീഫന്‍. ഒരു നല്ല കലാകാരനും ഛായാഗ്രഹകനും കൂടിയായിരുന്നു സ്റ്റീഫന്‍. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഈ സല്ലാപത്തില്‍ പങ്കെടുക്കുന്നതാണ്. ഈ സല്ലാപത്തില്‍ പങ്കെടുക്കുവാനും, സ്റ്റീഫനെക്കുറിച്ചും സ്റ്റീഫന്‍ അമേരിക്കയിലെ ഇംഗ്ലീഷ്, മലയാള പത്രപ്രവര്‍ത്തന രംഗത്ത് ചെയ്ത സേവനങ്ങളെക്കുറിച്ചും കൂടുതല്‍ അറിയുവാനും, അമേരിക്കന്‍ മലയാളികളുമായി ബന്ധപ്പെട്ട മറ്റ് സാമൂഹിക സാഹിത്യ സാംസ്കാരിക ഭാഷാ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുവാനും താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

അടുത്ത കാലത്ത് കേരളത്തില്‍ നിര്യാതരായ പ്രസിദ്ധ സിനിമാ സംവിധായകന്‍ ഐ. വി. ശശി, മിമിക്രി കലാകാരനും നടനുമായ കലാഭവന്‍ അഭി, രാഷ്ട്രീയ നേതാവായ ഉഴവൂര്‍ വിജയന്‍ എന്നിവരെയും തദവസരത്തില്‍ അനുസ്മരിക്കുന്നതാണ്.

2017 നവംബര്‍ നാലാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിപ്പത്തൊമ്പതാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം 'ചെറിയാന്‍ കെ. ചെറിയാനോടൊപ്പം' എന്ന പേരിലായിരുന്നു നടത്തിയത്. ലോക മലയാളികള്‍ക്കിടയില്‍ പ്രത്യേകിച്ച് അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഏറ്റവും അറിയപ്പെടുന്ന എഴുത്തുകാരനാണ് 85 വയസ്സ് പിന്നിട്ട കവി ചെറിയാന്‍ കെ. ചെറിയാന്‍. ചെറിയാന്‍ കെ. ചെറിയാനും അദ്ദേഹത്തിന്റെ ഭാര്യയും ശിഷ്യരും സുഹൃത്തുക്കളും അഭ്യുദയകാംഷികളും ഈ സല്ലാപത്തില്‍ പങ്കെടുക്കുകയുണ്ടായി. ചെറിയാന്‍ കെ. ചെറിയാനെക്കുറിച്ചും അദ്ദേഹത്തിന്റെ സാഹിത്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കൂടുതല്‍ മനസിലാക്കത്തക്കവിധം ചോദ്യോത്തരങ്ങളും ഓര്‍മ്മ പുതുക്കലുകളും ആശംസാ പ്രസംഗങ്ങളും സംഗീതാലാപനങ്ങളും കഥപറച്ചിലും കവിത ചൊല്ലലും എല്ലാം വളരെ പ്രയോജനകരമായിരുന്നു.

ഡോ. മാത്യു മുട്ടത്ത്, മനോഹര്‍ തോമസ്, ഡോ. എന്‍. പി. ഷീല, ഡോ. തെരേസ ആന്റണി, സി. എം. സി., രാജു തോമസ്, സജി കരിമ്പന്നൂര്‍, മാത്യു നെല്ലിക്കുന്ന്, അബ്ദുല്‍ പുന്നയൂര്ക്കളം, വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍, തോമസ് ഫിലിപ്പ് റാന്നി, ചാക്കോ ഇട്ടിച്ചെറിയ, ജോണ്‍ ഇളമത, ജോസഫ് മാത്യു, ജേക്കബ് കോര, ജെ. വില്യംസ്, സി. ആന്‍ഡ്റൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.

എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ പത്തു മുതല്‍ പന്ത്രണ്ട് വരെ (ഈസ്റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്. 18572320476 കോഡ് 365923

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. This email address is being protected from spambots. You need JavaScript enabled to view it. , This email address is being protected from spambots. You need JavaScript enabled to view it. എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8133893395 / 4696203269

Join us on Facebook https://www.facebook.com/groups/142270399269590/

വാര്‍ത്ത അയച്ചത്: ജയിന്‍ മുണ്ടയ്ക്കല്‍

Related News

Go to top