ബ്രാംപ്ടന്‍ (ഒന്റോറിയൊ): ബ്രാംപ്ടന്‍ സെന്റ് ജോണ്‍ ബോസ്‌കൊ എലിമെന്ററി സ്കൂള്‍

അധ്യാപകനും മലയാളിയുമായ ലിയൊ ഏബ്രഹാം (42) നവംബര്‍ 30 ന് വ്യാഴാഴ്ച്ച ഉച്ചയ്ക്കുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. മെയ്ഫീല്‍ഡ് റോഡില്‍ ഡ്രൈവ് ചെയ്യുന്നതിനിടയില്‍ നിയന്ത്രണം വിട്ട എസ്‌യുവിക്കെതിരെ വന്നിരുന്ന ട്രാന്‍സ്‌പോര്‍ട്ട് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ലിയോ ഏബ്രഹാം സംഭവ സ്ഥലത്തു തന്നെ മരിച്ചു.

ഡഫ്രിന്‍പീല്‍ ഡിസ്ട്രിക്റ്റ് കാത്തലിക്ക് സ്കൂള്‍ ബോര്‍ഡ് സ്‌പോക്ക് പേര്‍സന്‍ ബ്രൂസ്‌കൊ കാമ്പല്‍, ലിയൊ ഏബ്രഹാമിന്റെ ആകസ്മിക മരണം വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും ഒരു പോലെ ദുഃഖത്തിലാഴ്ത്തിയതായി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 2000 മുതല്‍ അധ്യാപക സേവനത്തിലായിരുന്നു ഏബ്രഹാം 2002 ലാണ് ബോസ്‌കോ സ്കൂളില്‍ അധ്യാപകനായി ചേര്‍ന്നത്. നാലു വയസ്സ് മുതല്‍ 8 വയസ്സുവരെയുള്ള നാലു ആണ്‍കുട്ടികളും ഭാര്യയും ഉള്‍പ്പെടുന്ന കുടുംബത്തെ സഹായിക്കുന്നതിന് 50,000 ഡോളറിന്റെ ഫണ്ട് രൂപീകരിക്കുന്നതിന് Go Fund ME LEO Abraham എന്ന വെബ്‌സൈറ്റ് തുറന്നിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

പി.പി.ചെറിയാന്‍

Related News

Go to top