റിച്ചാര്‍ഡ്സണ്‍ (ടെക്സസ്) അകാലത്തില്‍ പൊലിഞ്ഞുപോയ മൂന്നു വയസ്സുകാരി

ഷെറിന്‍ മാത്യൂസിനു വേണ്ടി പ്രാര്‍ത്ഥിക്കാനും ആദരാഞ്ജലി അര്‍പ്പിക്കാനും കമ്മ്യൂണിറ്റി ചില്‍ഡ്രന്‍ അഡ്വക്കസി ടീം ഓഫ് ടെക്സസ് സംഘടിപ്പിച്ചിട്ടുള്ള അനുസ്മരണ പ്രാര്‍ത്ഥന ഇന്ന് (ഡിസംബര്‍ 2) ഉച്ചയ്ക്ക് 12 മണിക്ക് റിച്ചാര്‍ഡ്സണിലെ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി ചര്‍ച്ചില്‍ (Christian Community Church, 701 E Centennial Blvd the corner of Bowers Richardson Texas 75081) നടക്കും. എല്ലാ മതവിഭാഗങ്ങളിലുള്ളവര്‍ക്കും വിശ്വാസികള്‍ക്കും പ്രാര്‍ത്ഥിക്കാനുള്ള സൗകര്യം ഈ പള്ളിയില്‍ ഒരുക്കിയിട്ടുണ്ട്

എല്ലാ സാമൂഹ്യ-സാംസ്ക്കാരിക-മത സംഘടനകളും ആരാധനാലയങ്ങളും ഈ പ്രാര്‍ത്ഥനാ യജ്ഞത്തില്‍ പങ്കെടുക്കണമെന്ന് റവ. ഡോ. ഫാ. തോമസ് അമ്പലവേലില്‍ അഭ്യര്‍ത്ഥിച്ചു. പ്രാര്‍ത്ഥനയ്ക്കായി വരുന്നവര്‍ രാവിലെ 11:30-ന് പള്ളിയില്‍ എത്തിച്ചേരണമെന്നും അദ്ദേഹം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഡോ. ഫാ. തോമസ് അമ്പലവേലില്‍ 972 816 3532, This email address is being protected from spambots. You need JavaScript enabled to view it.

മൊയ്തീന്‍ പുത്തന്‍‌ചിറ

Related News

Go to top