വിവിധ പരിപാടികളിലൂടെ ജന ശ്രദ്ധ ആകര്‍ഷിച്ചു കൊണ്ടിരിക്കുന്ന

ചിക്കാഗോ മലയാളി അസോസിയേഷന്‍ നടത്തുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ഫുഡ് ഡ്രൈവ് ഡെസ്‌പ്ലെയിന്‍സിലുള്ള കാത്തോലിക് ചാരിറ്റീസില്‍ വെച്ച് നടത്തി . ഈ വര്ഷം രണ്ടാമത് പ്രാവശ്യം ആണ് ചിക്കാഗോ മലയാളി അസോസിയേഷന്‍ ഈ ഫുഡ് ഡ്രൈവ് നടത്തുന്നത് . ഭവന രഹിതരും നിരാലംബരുമായ നൂറോളം ആളുകള്‍ക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുകയുണ്ടായി . ഈ പരിപാടിക്ക് ആവശ്യമായ തുക സമാഹരിച്ചത് മലയാളീ അസോസിയേഷന്‍ ബോര്‍ഡ് അംഗങ്ങളുടെ പക്കല്‍ നിന്ന് മാത്രമാണ്. ഈ ഫുഡ് ഡ്രൈവിന്റെ കോര്‍ഡിനേറ്റര്‍ വൈസ് പ്രസിഡന്റ് ജോണ്‍സന്‍ കണ്ണൂക്കാടന്‍ ആയിരുന്നു 

ഇതുപോലെയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചിക്കാഗോയിലും നാട്ടിലുമായി ചിക്കാഗോ മലയാളീ അസോസിയേഷന്‍ നടത്തുമ്പോള്‍ സഹകരിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഭാരവാഹികളുമായി ബന്ധപെടുക . ഒരു നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ ആയ ചിക്കാഗോ മലയാളി അസോസിയേഷന് നല്‍കുന്ന സംഭാവനകള്‍ എല്ലാം നികുതി വിമുക്തമായിരിക്കും. 

ഫുഡ് ഡ്രൈവിന് രഞ്ജന്‍ എബ്രഹാം, ജിമ്മി കണിയാലി , ഫിലിപ്പ് പുത്തന്‍പുരയില്‍, ജോണ്‍സന്‍ കണ്ണൂക്കാടന്‍, ജിതേഷ് ചുങ്കത്, ജേക്കബ് മാത്യു പുറയംപള്ളില്‍, ജോഷി വള്ളിക്കളം, മോനു വറുഗീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ജിമ്മി കണിയാലി

Related News

Go to top