ന്യൂജേഴ്‌സി: മലയാളികളുടെ സുപ്രസിദ്ധ ഗ്ലോബല്‍ സംഘടനയായ

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പതിനൊന്നാമത് ബയനിയല്‍ ഗ്ലോബല്‍ കോണ്‍ഫെറന്‍സിനു അമേരിക്കയിലെ "ഗാര്‍ഡന്‍ സ്റ്റേറ്റ്" ന്യൂജേഴ്‌സി വേദിയാകും. 

"ഡൈനര്‍ ക്യാപ്പിറ്റല്‍ ഓഫ് ദി വേള്‍ഡ്" എന്ന പേരില്‍ ലോകമെമ്പാടും പ്രസിദ്ധമായ ന്യൂജേഴ്സി വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ജന്മനാട് കൂടിയാണ് 

ന്യൂജേഴ്സിയിലെ മനോഹരമായ ഐസ് ലിന്‍ നഗരത്തിലുള്ള റിനൈസന്‍സ് വുഡ് ബ്രിഡ്ജ് ഹോട്ടലില്‍ 2018 ഓഗസ്റ്റ് 24, 25, 26 (വെള്ളി, ശനി, ഞായര്‍) തീയതികളിലാണ് WMC ന്യൂജേഴ്സി പ്രൊവിന്‍സ് ആതിഥ്യമരുളുന്ന ത്രിദിന ഗ്ലോബല്‍ കോണ്‍ഫറന്‍സ് ക്രമീകരിച്ചിരിക്കുന്നത് 

ലോകമെമ്പാടുമുള്ള വേള്‍ഡ് മലയാളി കൌണ്‍സില്‍ റീജിയന്‍/പ്രൊവിന്‍സുകളില്‍ നിന്നുള്ള പ്രതിനിധികളും, കലാ,രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ അസുലഭ പ്രതിഭകളും പങ്കെടുന്ന ഈ ഗ്ലോബല്‍ കോണ്‍ഫറന്‍സ് ബിസിനസ്/യൂത്ത്/വനിതാ ഫോറങ്ങള്‍ കേന്ദ്രീകരിച്ചിട്ടുള്ള സമഗ്ര ചര്‍ച്ചകള്‍ക്കും മറ്റു കലാ, സാംസ്കാരിക പ്രാധാന്യമുള്ള വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്കും വേദിയാകും.

വേള്‍ഡ് മലയാളി കൗണ്‍സില്‍ 2016 ഓഗസ്റ്റ് മാസത്തില്‍ ബാംഗ്ലൂരില്‍ നടത്തിയ ഗ്ലോബല്‍ കോണ്‍ഫറന്‍സിലാണ് ന്യൂജേഴ്‌സിയില്‍ വെച്ച് 2018 ലെ കോണ്‍ഫെറന്‍സ് നടത്തുവാന്‍ ഉള്ള തീരുമാനം കൈ കൊണ്ടത് . ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് കൌണ്‍സിലില്‍ അമേരിക്കന്‍ റീജിയനെ പ്രതിനിധീകരിച്ചു പങ്കെടുത്ത ന്യൂജേഴ്സി പ്രൊവിന്‍സ് ചെയര്‍മാന്‍ തോമസ് മൊട്ടക്കലും പ്രസിഡണ്ട് തങ്കമണി അരവിന്ദനുമാണ് കോണ്‍ഫെറന്‍സിനു ചുക്കാന്‍ പിടിക്കുവാനുള്ള സ്തുത്യര്‍ഹമായ ചുമതലയുമായി മടങ്ങിയത്.

ഗ്ലോബല്‍ കോണ്‍ഫറന്‍സ് നടത്തിപ്പിനായി ശ്രീ. തോമസ് മൊട്ടക്കല്‍ (ചെയര്‍മാന്‍) , ശ്രീമതി.തങ്കമണി അരവിന്ദന്‍ (കണ്‍വീനര്‍), വിദ്യ കിഷോര്‍ (സെക്രട്ടറി), ശോഭ ജേക്കബ് (ട്രെഷറര്‍), സോമന്‍ ബേബി (അഡൈ്വസറി ചെയര്‍), ജോര്‍ജ് പനക്കല്‍ (കോ ചെയര്‍), കോ കണ്‍വീനര്‍ (ജയ് കുളമ്പില്‍ , സാബു ജോസഫ്, എസ്.കെ.ചെറിയാന്‍,തോമസ് എബ്രഹാം), റീജിയന്‍ കോഓര്‍ഡിനേറ്റര്‍(പി. സി.മാത്യു -അമേരിക്ക റീജിയന്‍ ,ബാബു ചാക്കോ-ആഫ്രിക്ക റീജിയന്‍ ,സി. യു.മത്തായി - മിഡല്‍ ഈസ്റ്റ് റീജിയന്‍ , ഗോപ വര്‍മ്മ - ഫാര്‍ ഈസ്റ്റ് റീജിയന്‍ , അബ്ബാസ് ചേലാട്ട് - ഓസ്‌ട്രേലിയ റീജിയന്‍ ,ഡേവിസ് ടി - യൂറോപ്പ് റീജിയന്‍, ഷിബു രാഘുനാഥന്‍- ഇന്ത്യ റീജിയന്‍) എന്നിവരുടെ നേതൃത്വത്തില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും വിവിധ പ്രോഗ്രാം കമ്മിറ്റി ചെയറുകളും പ്രവര്‍ത്തിച്ചു വരുന്നു.

കമ്മിറ്റി ചെയര്‍: പ്രോഗ്രാം (സോഫി വില്‍സണ്‍), ബ്രാന്‍ഡിംഗ് ആന്‍ഡ് ഔട്ട്‌റീച് (ചാക്കോ കോയിക്കലേത്), റിസപ്ഷന്‍ (രുഗ്മിണി പദ്മകുമാര്‍, ഷീല ശ്രീകുമാര്‍), കള്‍ച്ചറല്‍ (രാജന്‍ ചീരന്‍), ലോജിസ്റ്റിക്സ് (ഡോ:ഗോപിനാഥന്‍ നായര്‍), അവാര്‍ഡ്സ് ആന്‍ഡ് സ്‌കോളര്‍ഷിപ് (ടി .വി .ജോണ്‍), ബിസിനസ് (ഷാജി ബേബി ജോണ്‍), രജിസ്ട്രേഷന്‍ (പിന്റോ ചാക്കോ , രവി കുമാര്‍), മീഡിയ ആന്‍ഡ് പബ്ലിസിറ്റി (ജിനേഷ് തമ്പി), പബ്ലിക് റിലേഷന്‍ (അലക്‌സ് കോശി , ഡോ ജോര്‍ജ് ജേക്കബ്), ഡിജിറ്റല്‍ ടെക്‌നോളജി (സുധീര്‍ നമ്പ്യാര്‍), ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍(ഇര്‍ഫാന്‍ മാലിക്-ആസ്ട്രേലിയ റീജിയന്‍), ഹോസ്പിറ്റാലിറ്റി (സോമന്‍ ജോണ്‍ തോമസ്), ലീഗല്‍ (തോമസ് വിനു അലന്‍),യൂത്ത് (പ്രീതി മാലയില്‍ - യൂറോപ്പ് റീജിയന്‍,ജോജി തോമസ്), വനിതാ ഫോറം (ഷൈനി രാജു), ആരോഗ്യം (ഡോ എലിസബത്ത് മാമന്‍ പ്രസാദ്)

2018 ഓഗസ്റ്റ് 24 വെള്ളിയാഴ്ച തുടക്കം കുറിക്കുന്ന ഗ്ലോബല്‍ കോണ്‍ഫെറന്‍സ് അന്നേ ദിവസം ക്രൂയിസ് നൈറ്റ് സംഘടിപ്പിച്ചിട്ടുണ്ട്. ഓഗസ്റ്റ് 25 ശനിയാഴ്ച അമേരിക്കയില്‍ ഒരു പൊന്നോണം എന്ന ആശയത്തില്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒട്ടേറെ ഓണ പരിപാടികളും , വിഭവ സമൃദ്ധമായ ഓണസദ്യയും പരിപാടികളുടെ ഭാഗമായിരിക്കും. 

ഓഗസ്റ്റ് 26 ഞായറാഴ്ച ഗ്ലോബല്‍ കോണ്‍ഫറന്‍സ് വൈവിധ്യമാര്‍ന്ന ബിസിനസ്, യൂത്ത്, വനിതാ ഫോറം മേഖലകളില്‍ സമകാലീക പ്രസക്തമായ വിഷയങ്ങളില്‍ ചര്‍ച്ചയും, മീറ്റിംഗുകളും സംഘടിപ്പിക്കും.

കോണ്‍ഫറന്‍സ് കണ്‍വീനര്‍ തങ്കമണി അരവിന്ദന്‍ ലോകമെമ്പാടുമുള്ള മലയാളികളെ പ്രതിനിധീകരിച്ചു നൂറില്‍ പരം വേള്‍ഡ് മലയാളി കൌണ്‍സില്‍ പ്രൊവിന്‍സുകളില്‍ നിന്നും അനേകം പ്രതിനിധികള്‍ ഒരേ കുടകീഴില്‍ ന്യൂജേഴ്സിയില്‍ അണിനിരക്കുവാനുള്ള അസുലഭ അവസരമായി ഈ കോണ്‍ഫെറന്‍സിനെ വിശേഷിപ്പിച്ചു. എല്ലാ റീജിയന്‍/പ്രൊവിന്‍സുകളില്‍ നിന്നും കോണ്‍ഫെറന്‍സിനു വേണ്ടി ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത് എന്നും കണ്‍വീനര്‍ അറിയിച്ചു.

ആരെയും കാണുവാന്‍ മോഹിപ്പിക്കുന്ന ലോക വ്യാപാര വ്യവസായ സാംസ്കാരിക തലസ്ഥാനമായ ന്യൂ യോര്‍ക്ക് നഗരത്തിനെ ചുംബിച്ചു നില കൊള്ളുന്ന പൂങ്കാവന സംസ്ഥാനമായ ന്യൂജേഴ്സിയില്‍ 2018 ലെ പൊന്നോണം ആഘോഷിക്കാനും ആഗോള മലയാള സംഗമത്തിന്റെ ഭാഗം ആവനും എവരെയും ക്ഷണിക്കുന്നതായി ചെയര്‍മാന്‍ തോമസ് മൊട്ടക്കല്‍ അറിയിച്ചു

വേള്‍ഡ് മലയാളി കൌണ്‍സില്‍ ഗ്ലോബല്‍ പ്രസിഡണ്ട് ഡോ. എ.വി അനൂപ് ഗ്ലോബല്‍ കോണ്‍ഫറന്‍സിന്‍റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അത്യന്തം സന്തോഷം രേഖപ്പെടുത്തി. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഒത്തുചേരുവാനും, ആശയവിനിമയം നടത്തുവാനും ണങഇ ഗ്ലോബല്‍ കോണ്‍ഫറന്‍സ് വേദി ആവുന്നത് കേരളത്തിന്ന്‌റെ സാമൂഹിക സാംസ്കാരിക മേഖലകളിലും , കോണ്‍ഫെറെന്‍സില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ വ്യക്തിഗത നിലയിലും വലിയ നേട്ടകള്‍ക്കു കാരണമാകും എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു 

ഗ്ലോബല്‍ ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ 1995 ഇല്‍ ന്യൂജേഴ്സിയില്‍ തുടക്കം കുറിച്ച ണങഇ 22 ഇല്‍ പരം വര്‍ഷങ്ങള്‍കൊണ്ട് ലോകമലയാളി സമൂഹത്തിനു നെറ്റ് വര്‍ക്കിംഗ് സംവിധാനം ഒരുക്കുന്നതിലും , മലയാളികളുടെ ക്ഷേമത്തിനും, സുസ്ഥിതിക്കും വേണ്ടി നിലകൊള്ളുന്ന നിര്‍ണായകമായ വലിയ ശക്തിയായി വളര്‍ന്നു എന്ന് അഭിപ്രായപ്പെട്ടു. 60 ഇല്‍ ഏറെ ഗ്ലോബല്‍ സിറ്റികളില്‍ പ്രാധിനിത്യം ഉള്ള ണങഇ ഐക്യത്തോടെയും , ഒരുമയോടെയുമാണ് പ്രവര്‍ത്തിച്ചു വരുന്നതും എന്ന് ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ എടുത്തു പറഞ്ഞു. വരുന്ന ഗ്ലോബല്‍ കോണ്‍ഫെറന്‍സ് ഭാരതീയര്‍ക്ക് മൊത്തമായും, മലയാളികള്‍ക്ക് പ്രേത്യകിച്ചും, വലിയ മുതല്‍ക്കൂട്ടാകും എന്ന് പ്രത്യാശ രേഖപ്പെടുത്തി 

അമേരിക്ക റീജിയന്‍ പ്രസിഡണ്ട് പി .സി .മാത്യു , ഗ്ലോബല്‍ സെക്രട്ടറി ടി. പി. വിജയന്‍, ട്രഷര്‍ ജോബിന്‍സണ്‍ കോട്ടത്തില്‍ , കോണ്‍ഫെറന്‍സ് സെക്രട്ടറി വിദ്യ കിഷോര്‍ എന്നിവര്‍ ന്യൂജേഴ്‌സി ഗ്ലോബല്‍ കോണ്‍ഫെറന്‍സും അതിനോട് അനുബന്ധിച്ചു നടക്കുന്ന കണ്‍വെന്‍ഷനും മറ്റു പരിപാടികളും വമ്പിച്ച വിജയമായിരിക്കുമെന്നും ലോകമെമെമ്പാടുമുള്ള മലയാളി സമൂഹത്തിനു ജനപങ്കാളിത്വത്തിന്റെ മറ്റൊരു ഉജ്വല നേര്‍കാഴ്ച യായി മാറുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു 

കോണ്‍ഫെറന്‍സിനു വേണ്ടിയുള്ള റെജിസ്ട്രേഷന്‍ ഫോറം അടുത്ത തന്നെ ലഭ്യമാവുമെന്നു രജിസ്ട്രേഷന്‍ കമ്മിറ്റി ചെയറിനു വേണ്ടി പിന്റോ ചാക്കോ, രവി കുമാര്‍ എന്നിവര്‍ അറിയിച്ചു 

വാര്‍ത്ത - ജിനേഷ് തമ്പി 

Related News

Go to top