ഫിലഡല്‍ഫിയ: ലോകം മുഴുവനും വ്യാപിച്ചുകിടക്കുന്ന കണ്‍വീനിയന്‍സ് സ്‌റ്റോറുകളുടെ

ശ്രൃംഖലയായ സെവന്‍ ഇലവനില്‍ ഇനി മുതല്‍ ചാക്കോസ് കേക്കുകള്‍ ലഭ്യമാകും. A Plus മിനിമാര്‍ക്കറ്റിന്റെ ശൃംഖലകള്‍ ഈയിടെയാണ് 3.3 ബില്യന്‍ ഡോളറിന് സെവന്‍ ഇലവന്‍ കരസ്ഥമാക്കിയത്. ഇതോടെ ഈ രംഗത്ത് ഭീമന്‍മാരായിട്ടുള്ള സെവന്‍ ഇലവനിലും, A Plus സ്‌റ്റോറുകളിലും ദേശീയ വ്യാപകമായി ചാക്കോസ് കേക്കുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

ഫിലഡല്‍ഫിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാക്കോസ് ബേക്കറി ഇതോടെ ദേശീയശ്രദ്ധ ആകര്‍ഷിച്ചുകഴിഞ്ഞു. 1995 ല്‍ എടത്വായില്‍ നിന്നും ഫിലഡല്‍ഫിയായിലേക്ക് കുടിയേറിപാര്‍ത്ത അത്തിക്കളം ചാക്കോ ജോസഫ്, അന്ന ദമ്പതികളുടെ അമേരിക്കയില്‍ വര്‍ഷങ്ങളായിട്ടുള്ള കേരളശൈലി ബേക്കറി പ്രവര്‍ത്തനം ആരംഭിച്ചു.

ചെറിയ രീതിയില്‍ ആരംഭിച്ച ഈ സ്ഥാപനം 2017ല്‍ റോബി ചാക്കോ (ചാക്കോ ദമ്പതികളുടെ മകന്‍)യുടെ രംഗപ്രവേശനത്തോടെ അമേരിയ്ക്കയിലുടനീളം ശ്രദ്ധിക്കപ്പെടുന്ന രീതിയിലേക്ക് റോബി ചാക്കോ വികസിപ്പിച്ചെടുത്തു. 1927 ല്‍ സൗത്ത് ലാന്‍ഡ് കോര്‍പ്പറേഷന്‍ എന്ന പേരില്‍ ഡാലസ് കേന്ദ്രമാക്കി ആരംഭിച്ച സെവന്‍ ഇലവന്‍ ശ്രൃംഖലയ്ക്ക് ലോകമെമ്പാടും 56600 കടകളാണുള്ളത്. 

ഇതില്‍ 10, 500 കടകള്‍ നോര്‍ത്ത് അമേരിക്കയിലാണ് സ്ഥിതിചെയ്യുന്നത്. കേരളത്തില്‍ നിന്ന് ഫിലഡല്‍ഫിയായിലേയ്ക്ക് കുടിയേറി പാര്‍ക്കുന്ന കുടുംബങ്ങള്‍ പുതിയൊരു തൊഴിലവസരം തുറന്ന് കിട്ടിയിരിയ്ക്കുകയാണ്. കൃത്രിമചേരുവകകളില്ലാതെ ഫിലാഡല്‍ഫിയായില്‍ നിര്‍മ്മിക്കുന്ന ചാക്കോസ് കേക്കുകളില്‍, ബ്രൗണ്‍ ഫോറസ്റ്റ് എന്ന ഇനം പ്രത്യേക ജനശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്.

വിന്‍സന്റ് ഇമ്മാനുവല്‍

Related News

Go to top