ഹൂസ്റ്റണ്‍: ജനുവരി 6 ശനിയാഴ്ച മുതല്‍ ഹൂസ്റ്റണില്‍ നിന്നും കാണാതായ

സ്പോര്‍ട്സ് ജേര്‍ണലിസ്റ്റ് കോര്‍ട്ട്നി ഫെയ് റോലണ്ടിനെ(29) കണ്ടെത്തുന്നതിന് പോലീസ് പൊതുജന സഹകരണം അഭ്യര്‍ത്ഥിച്ചു.

ടെക്സസ്സിലെ നിരവധി മാധ്യമ പ്രവര്‍ത്തകരും, കുടുംബാംഗങ്ങളും, സ്നേഹിതരും കോര്‍ട്ട്നിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം നടത്തുന്നതായി പോലീസ് പറഞ്ഞു.

ഹൂസ്റ്റണ്‍ ഹൈറ്റ്സില്‍ ശനിയാഴ്ച വൈകീട്ടാണ് ഇവരെ അവസാനമായി കണ്ടത്.

സംശയാസ്പദമായ രീതിയില്‍ കോര്‍ട്ട്നിയെ ബല്‍ ട്രക്കില്‍ ഒരാള്‍ പിന്തുടരുന്നതായി ഇവര്‍ കൂട്ടുക്കാരിക്കയച്ച ടെക്സ്റ്റ് സന്ദേശത്തില്‍ പറഞ്ഞിരുന്നു. 2015 സില്‍വര്‍ ജീപ്പ് ചെറോക്കി ലൈസെന്‍സ് പ്ലേറ്റ് HZC7778 വാഹനം കണ്ടെത്തുന്നവരോ, കോര്‍ട്ട്നിയെ കുറിച്ചു വിവരം ലഭിക്കുന്നവരോ ഹൂസ്റ്റണ്‍ പോലീസിനെ 832 394 1840 നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

പി.പി. ചെറിയാന്‍

Related News

Go to top