ഹൂസ്റ്റണ്‍ : മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയിറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്)

ക്രിസ്മസും പുതുവല്‍സവും മുപ്പതാമത്തെ വാര്‍ഷികവും ഒരുമിച്ചു വളരെ ഗംഭീരമായി ആഘോഷിച്ചു. മിസൗറി സിറ്റിയിലുള്ള ക്‌നാനായ കമ്മ്യൂണിറ്റി ഹാളില്‍ കൂടിയ സമ്മേളനത്തില്‍ മാഗ് പ്രസിഡന്റ് തോമസ് ചെറുകര അധ്യക്ഷത വഹിച്ചു. മാഗ് ആരംഭിച്ചിട്ടു 2017 ല്‍ 30 വര്‍ഷമായി . വളരെ വിപുലമായി നടത്തിയ സമ്മേളനത്തില്‍ ധാരാളം ആളുകള്‍ പങ്കെടുത്തു. എല്ലാ പരിപാടികളും 2017 ല്‍ തന്നെ നടത്തുവാന്‍ മാഗിന് സാധിച്ചു. വളരെ കഴിവുള്ള അംഗങ്ങള്‍ ഉള്‍പ്പെട്ട ഒരു ബോര്‍ഡായിരുന്നു 2017 ല്‍ മാഗിന് ഉണ്ടായിരുന്നത്. അഞ്ചു മുന്‍ പ്രസിഡന്റുമാര്‍ ഈ ബോര്‍ഡില്‍ ഉണ്ടായിരുന്നു എന്നുള്ളത് ഒരു പ്രത്യേകതയായിരുന്നു.

സെക്രട്ടറി സുരേഷ് രാമകൃഷ്ണന്‍ എല്ലാവരെയും സ്വാഗതം ചെയ്തു. 30 വര്‍ഷത്തെ മുന്‍കാല പ്രസിഡന്റുമാരെ സെക്രട്ടറി സ്റ്റേജിലേക്ക് വിളിച്ചു അനുമോദിച്ചു. പ്രസിഡന്റ് തോമസ് ചെറുകര മാഗിന്റെ 2017 ലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു വിശദമായി സംസാരിച്ചു. ജോയിന്റ് സെക്രട്ടറി ഡോ. സാം ജോസഫ് മുന്‍ പ്രസിഡന്റുമാരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു പറഞ്ഞു.സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സിലര്‍ കെന്‍ മാത്യു, ഫോര്‍ട്ട് ബെന്റ് ട്രസ്റ്റി ബോര്‍ഡ് മെംബര്‍ കെ. പി. ജോര്‍ജ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജി.കെ.പിള്ള എന്നിവര്‍ പ്രസംഗിച്ചു. റവ. ഫാ.ഏബ്രഹാം സഖറിയ ക്രിസ്മസ് സന്ദേശം നല്‍കി. പാട്ടും ഡാന്‍സും വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികളും ഡിന്നറും ഉണ്ടായിരുന്നു. മാഗിന്റെ 2018 ലെ ഭാരവാഹികളെ ഈ യോഗത്തില്‍ പരിചയപ്പെടുത്തി. റോണി ജേക്കബ് പ്രോഗ്രാം കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു. വൈസ് പ്രസിഡന്റ് മാത്യു വൈരമണ്‍ എല്ലാവര്‍ക്കും കൃതജ്ഞത പറഞ്ഞു.

കേരള ഹൗസ് പുതുക്കിപ്പണിത് വളരെ മനോഹരമായ കെട്ടിടമാക്കുവാന്‍ 2017 ലെ ബോര്‍ഡിനു സാധിച്ചു. ഹാര്‍വി റിലീഫ് ഫണ്ടിനു ലഭിച്ച തുക ഈ സമ്മേളനത്തില്‍ വച്ചു വിതരണം ചെയ്തു. 

മാത്യു വൈരമണ്‍

 

Related News

Go to top