ടെക്‌സസ്: ഗാല്‍വസ്റ്റണ്‍ ബീച്ച് ഫ്രണ്ട് ഹോട്ടലില്‍ മൗറിഷോ മൊറാലസ് (39)

മൗറിഷൊ ജൂനിയര്‍ (10) സേവിഡ് (5) എന്നിവരെ വെടിവെച്ച് കൊലപ്പെടുത്തി ടെക്‌സസ്സില്‍ നിന്നുള്ള ഫ്‌ലോര്‍ ഡി മറിയ എന്ന 37 കാരി സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്തതായി ഹൂസ്റ്റണ്‍ പോലീസ് അറിയിച്ചു.

ജനുവരി 8 തിങ്കളാഴ്ചയായിരുന്നു സംഭവം. ഭാര്യയും ഭര്‍ത്താവും രണ്ട് കുട്ടികളും ഉള്‍പ്പെടുന്ന കുടുംബമാണ് ബീച്ച് ഹോട്ടലില്‍ കൊല്ലപ്പെട്ടതെന്ന് പോലീസ് പിന്നീട് സ്ഥിരീകരിച്ചു.

ഹോട്ടലില്‍ എത്തുമ്പോള്‍ കുടുംബാംഗങ്ങള്‍ വളരെ സ്‌നേഹത്തിലായിരുന്നുവെന്നും, മുറിയില്‍ മല്‍പിടുത്തമോ, വഴക്കോ നടന്നതായി അറിവില്ലെന്നും പോലീസ് പറഞ്ഞു.

മുറിയില്‍ നിന്നും വെടിയൊച്ച കേട്ട വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് എത്തുമ്പോള്‍ മുറി പുറത്തു നിന്നും പൂട്ടിയിരുന്നു. തുറന്നു നോക്കിയപ്പോള്‍ യുവതിയും ഒരു കുട്ടിയും അബോധാവസ്ഥയിലായിരുന്നുവെന്നും മറ്റ് രണ്ടു പേര്‍ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊലപാതകത്തിന് കാരണം കണ്ടെത്താനായി്‌ല്ലെന്നും, അന്വേഷണം വ്യാപകമാക്കിയിച്ചുണ്ടെന്നും, വേറെ പ്രതികള്‍ ആരും ഇല്ല എന്നുമാണ് പോലീസിന്റെ പ്രഥമ നിഗമനം.

പി.പി. ചെറിയാന്‍

Related News

Go to top